ദുബായിലേക്ക് കടക്കാനുള്ള നീക്കം, വിമാനത്താവളത്തില്‍ നാണംകെട്ട് ഗോതാബയ; ബോട്ടില്‍ രാജ്യംവിടാനും ശ്രമം

“കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യം വിടാന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കഠിന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിമാനത്താവള ജീവനക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് അപമാനിതനായി പിന്‍വാങ്ങേണ്ടി വന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഐപി ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണ ക്യൂ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.
ഇത്തരത്തില്‍ യുഎഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍ രജപക്സെയും അദ്ദേഹത്തിന്റെ ഭാര്യയും ഒരു ഡസനോളം വരുന്ന കുടുംബാംഗങ്ങളും വിമാനത്താവളത്തിന് സമീപത്തുള്ള ഒരു കേന്ദ്രത്തില്‍ തങ്ങി.
പ്രാദേശിക സമയം 6.25 ന് ദുബായിലേക്ക് പുറപ്പെടുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനായിരുന്നു രജപക്സെയും കുടുംബവും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 15 പാസ്പോര്‍ട്ടുകളുമായി അദ്ദേഹത്തിന്റെ സഹായികള്‍ തിങ്കളാഴ്ച വിമാനത്താവളത്തിലെത്ത
സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യം മലയാള പഠന കളരിയ്ക്ക് തുടക്കം
പരിശോധനകള്‍ക്ക് നേരിട്ട് ഹാജരാകാത്തത് മൂലം പ്രസിഡന്റിന്റെ സഹായികള്‍ നല്കിയ പാസ്പോര്ട്ടുകള് പ്രോസസ്സ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഒടുവില്‍, പ്രസിഡന്റിനെയും കുടുംബത്തെയും കയറ്റാതെ വിമാനം പുറപ്പെട്ടു.
തുടര്‍ന്ന് 9.20-ന് കൊളംബോയില്‍ നിന്ന്
അബുദാബിയിലേക്ക് പോകേണ്ട ഇത്തിഹാദ് വിമാനത്തിലും കയറികൂടാന്‍ രജപക്സെയും കുടുംബവും ശ്രമം നടത്തി. സമാനമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആ വിമാനവും നഷ്ടമായി. തുടര്‍ന്ന് മറ്റു രണ്ടു ശ്രമങ്ങളും സമാനമായി തന്നെ പരാജയപ്പെട്ടു. ഈ സമയത്തെല്ലാം വിമാനത്താവളത്തിനടുത്തുള്ള ഒരു ലോഞ്ചില്‍ തങ്ങുകയായിരുന്നു ഇവര്‍.
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയ ശനിയാഴ്ച മുതലാണ് ഗോതാബയ രാജപക്സെയും കുടുംബവും അപ്രത്യക്ഷമായത്. നിലവില്‍ അദ്ദേഹം ശ്രീലങ്കയില്‍ തന്നെ അജ്ഞാത കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇതിനിടെ കടല്‍ മാര്‍ഗം ശ്രീലങ്കയില്‍ നിന്ന് കടക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെ ഗോതാബയയുടെ ഇളയ സഹോദരനും മുന്‍ ധനകാര്യ മന്ത്രിയുമായ ബാസില്‍ രജപക്സെ കൊളംബോ വിമാനത്താവളം വഴി കടക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
ഇതിനിടെ വിമാനങ്ങളില്‍ രാജ്യവിടുന്നത് പരാജയപ്പെട്ട ഗോതാബയ രജപക്സെ നാവികസേനയുടെ പട്രോളിങ് ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്ന് ശ്രീലങ്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ഇരച്ചു കയറുന്നതിന് തൊട്ടുമുമ്പ്, രാജപക്സെ നാവികസേനയുടെ ബോട്ട് ഉപയോഗിച്ച് വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ട്രിങ്കോമാലിയിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തിന് ഏറ്റവും എളുപ്പമുള്ള കാര്യംകടല് വഴിയുള്ള രക്ഷപ്പെടലാണെന്ന് ഒരു ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. മാലിദ്വീപിലേക്കോ ഇന്ത്യയിലേക്കോ കടന്ന ശേഷം അവിടെ നിന്ന് ദുബായിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി.
“ശ്രീലങ്കയിലെ മറ്റൊരു വിമാനത്താവളമായ മാള്‍ട്ടയില്‍ നിന്ന് വിമാനം കയറാനും ഗോതാബയ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ശ്രീലങ്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്താന്‍ നോക്കിയെങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഇതിന് അനുമതി നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് സന്ദര്‍ശക വിസ നല്‍കാനും യുഎസ് എംബസി വിസമ്മതിച്ചുവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.”

