KSDLIVENEWS

Real news for everyone

കാലവര്‍ഷക്കെടുതി: കാസര്‍കോട്ട് ജൂലൈ 8 മുതല്‍ 12 വരെ നശിച്ചത് 144.41 ഹെക്ടര്‍ കൃഷി; 49.19 ലക്ഷം രൂപയുടെ കൃഷിനാശം

SHARE THIS ON

കാസർകോട്: കാലവർഷക്കെടുതിയിൽ ജൂലൈ എട്ട് മുതൽ 12 വരെ 144.41 ഹെക്ടർ കൃഷി നശിച്ചു. 398 കർഷകർക്കായി 49.19 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ടാപ്പിങ് നടത്തി വന്നിരുന്ന 72 റബ്ബർ മരങ്ങൾ, 391 കായ് ഫലമുള്ള തെങ്ങുകൾ, 1508 കായ്ഫലമുള്ള കവുങ്ങുകൾ, 30 കുലക്കാത്ത വാഴകൾ, 3925 കുലച്ച വാഴകളും നശിച്ചു. റബ്ബർ (1.44 ലക്ഷം), തെങ്ങ് (19.55 ലക്ഷം), കവുങ്ങ് (4.52 ലക്ഷം), വാഴ കുലക്കാത്തത് (0.12 ലക്ഷം), വാഴ കുലച്ചത് (23.55 ലക്ഷം). 12 റബ്ബർ കർഷകർക്കായി 0.26 ഹെക്ടർ കൃഷി നാശം നേരിട്ടു. 98 തെങ്ങ് കർഷകർക്കായി 35.48 ഹെക്ടർ പ്രദേശത്ത് കൃഷി നാശം നേരിട്ടു. 149 അടക്കാ കർഷകർക്കായി 94.80 ഹെക്ടർ പ്രദേശത്ത് കൃഷി നാശം നേരിട്ടു. എട്ട് വാഴ കർഷകർക്കായി 0.10 ഹെക്ടർ പ്രദേശത്ത് കുലക്കാത്ത വാഴകളും 131 കർഷകർക്കായി 13.77 ഹെക്ടർ പ്രദേശത്ത് കുലച്ച വാഴകളും നശിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 22.41 ലക്ഷം രൂപയുടെ കൃഷി നാശം കണക്കാക്കി. കാറഡുക്ക ബ്ലോക്കിൽ 2.02 ലക്ഷം രൂപയുടെയും കാസർകോട് ബ്ലോക്കിൽ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കിൽ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. നീലേശ്വരം ബ്ലോക്കിൽ 3.44 ലക്ഷം രൂപയുടേയും പരപ്പ ബ്ലോക്കിൽ 1.19 ലക്ഷം രൂപയുടേയും നാശനഷ്ടം കണക്കാക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1.66 ഹെക്ടർ പ്രദേശത്ത് കൃഷിനാശം സംഭവിച്ചു. കാറഡുക്ക ബ്ലോക്ക് പരിധിയിൽ 50.02 ഹെക്ടർ പ്രദേശത്തും കാസർകോട് ബ്ലോക്ക് പരിധിയിൽ 0.17 ഹെക്ടർ പ്രദേശത്തും മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ 80 ഹെക്ടർ പ്രദേശത്തും കൃഷി നാശമുണ്ടായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 12.47 ഹെക്ടർ പ്രദേശത്തും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 0.09 ഹെക്ടർ പ്രദേശത്തും കൃഷിനാശം സംഭവിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 87 കർഷകരും കാറഡുക്ക ബ്ലോക്കിലെ 56 കർഷകർക്കും കാസർകോട് ബ്ലോക്കിലെ 32 കർഷകർക്കും മഞ്ചേശ്വരം ബ്ലോക്കിലെ 115 കർഷകർക്കും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 83 കർഷകർക്കും പരപ്പ ബ്ലോക്കിലെ 25 കർഷകർക്കും കൃഷി നാശം നേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!