KSDLIVENEWS

Real news for everyone

ഹിജാബ് കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി

SHARE THIS ON

ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പരാതികള്‍ അടുത്തയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ച്‌ സുപ്രിം കോടതി.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇത് ഹിജാബുമനായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ഹരജികാളാണ്. ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. മാര്‍ച്ചില്‍ ഫയല്‍ ചെയ്തതാണ്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ പ്രയാസം അനുഭവിക്കുന്നുണ്ട്’
പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രണ്ട് ബെഞ്ചുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് ഹരജി മറ്റൊരു ബെഞ്ചിലേക്ക് കൈമാറണം. അടുത്തയാഴ്ച ഹരജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പ്രശാന്ത് ഭൂഷനെ അറിയിച്ചു.

ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവിനെതിരെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് റിതു രാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഫുള്‍ബെഞ്ച് ഹിജാബ് ധരിക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധിതമായ ഒന്നല്ലെന്ന് നിലപാടെടുത്തു. ഏകീകൃത ഡ്രസ് കോഡ് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!