KSDLIVENEWS

Real news for everyone

പൂച്ചയെ വീട്ടിലെത്തിക്കാന്‍ ചെലവാക്കിയത് 2 ലക്ഷം

SHARE THIS ON

കൊച്ചി: തുര്‍ക്കിക്കാരന്‍ സ്പൈസി പൂച്ച ഇനി കൊച്ചിക്കാരന്‍. അബുദാബിയില്‍ നിന്ന് ബെംഗളൂരു വഴിയുള്ള നീണ്ട യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്പൈസി തിരുവാണിയൂരിലെ വീട്ടിലെത്തിയത്. പൂച്ചയുടെ ഉടമയായ ബിനോയ് എം കുര്യാക്കോസ് അബുദാബിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള പൂച്ചയുടെ യാത്രയ്ക്കായി രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 6 മാസമായി ബിനോയിയും കുടുംബവും അബുദാബിയിലെ ഫ്ലാറ്റില്‍ വളര്‍ത്തിയിരുന്ന പൂച്ചയാണ് സ്പൈസി.

ഭാര്യ ജിന്‍സിക്കും മക്കള്‍ ബെസിക്കും ബെറ്റ്സിക്കും അരുമകളോടുള്ള സ്നേഹം കണ്ട് ഒരു തദ്ദേശവാസി നല്‍കിയതാണ് ടര്‍ക്കിഷ് ബ്രീഡിലുള്ള പൂച്ചയായ സ്പൈസിയെ.

പൂച്ചയുടെ പാസ്പോര്‍ട്ടും വിസയും ഉള്‍പ്പെടെ എല്ലാ രേഖകളും തയ്യാറാക്കി വിമാനടിക്കറ്റ് എടുക്കാന്‍ കൊച്ചിയില്‍ പോയപ്പോഴാണ് കൊച്ചിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞത്. വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരാന്‍ കൊച്ചി വിമാനത്താവളത്തിന് നല്‍കിയ താല്‍ക്കാലിക അനുമതി ജൂണ്‍ 30 നാണ് അവസാനിച്ചത്. അതിനാല്‍ ബെംഗളൂരുവില്‍ ഇറക്കാന്‍ തീരുമാനിച്ചു. 40,000 രൂപയാണ് ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഒസി സംഘടിപ്പിക്കാന്‍ ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!