KSDLIVENEWS

Real news for everyone

ട്രിയാങ്കിൾ പൊവ്വലിന്റെ വാർഷികാഘോഷ പരിപാടിയിൽ പ്രമുഖ വ്യക്തികൾക്ക് സ്നേഹാദരവ് നൽകി

SHARE THIS ON

കേരള ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് മുനീർ മധൂറിനും,പ്രമുഖ കരാറുകാരനും പൊതുസേവകനുമായ വി പി അബ്ദുൽ ഖാദർ മോഗ്രാലിനുമാണ് സ്നേഹാദരവ് നൽകിയത്.

കാസറഗോഡ്:
സമൂഹത്തിനിടയിൽ ഏറെ വ്യക്തിമുദ്ര പതിപ്പിക്കുകയും, ഉപകാരപ്രദമായ പ്രവർത്തനങ്ങൾകൊണ്ട് മാർഗദർശികളായി നിലകൊള്ളുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾക് ട്രിയാങ്കിൾ പൊവ്വലിന്റെ വാർഷികാഘോഷ പരിപാടിയിൽ വെച്ച് സ്നേഹാദരവ് നൽകി,
ഇന്നലെ ജൂലൈ 12 ന് രാത്രി 7 മണിക്ക് നായന്മാർമൂല ഹിൽടോപ് അറീന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ട്രിയാങ്കിൾ ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പരിപാടിയിൽ വച്ചാണ് സ്നേഹാദരവ് നൽകിയത്.

കേരള ബിസിനസ് എക്സലൻസ് അവാർഡ് ജേതാവും,ലോകോത്തര ബ്രാൻഡുകളെ പോലും വെല്ലുന്ന രീതിയിൽ സ്വന്തം പരീക്ഷണത്തിലൂടെ
‘അൽ റുബ’ എന്ന ഫ്രൈഡ് ചിക്കൻ മസാലയെ വിപണിയിൽ എത്തിക്കുകയും,ആഗോള തലങ്ങളിൽ വരെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത പ്രമുഖ ബിസിനസ് സംരംഭകനും
‘അൽ റുബ മാനേജിങ് ഡയറക്ടറുമായ മുനീർ മധൂരിനും,
ഒപ്പം പൊതു പ്രവർത്തന മേഖലയിൽ ചാരുതയാർന്ന പ്രവർത്തനങ്ങളാൽ നാടിനും സമൂഹത്തിനും കാവാലാളായി നിലക്കൊള്ളുകയും,സേവന പ്രവർത്തനങ്ങൾ കൊണ്ട് വ്യക്തിത്വം ധന്യമാക്കുകയും ചെയ്ത പ്രമുഖ കരാറുകാരനും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമായ വി പി അബ്ദുൽ ഖാദർ മൊഗ്രാലിനും പ്രസ്തുത പരിപാടിയിൽ വെച്ച് സ്നേഹാദരവ് നൽകി.
ജില്ലയിൽ തന്നെ ബഫെ സപ്ലൈ തൊഴിൽ രംഗത്ത് ഏറ്റവും മികവുറ്റ രീതിയിൽ മുന്നേറുന്ന തൊഴിൽ കൂട്ടയ്മയാണ് ടീം ട്രിയാങ്കിൾ പൊവ്വലെന്നും,
വാർഷികാഘോഷത്തിന്റെ ഭാഗമായി ടീം ട്രിയാങ്കിൾ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റൽ നടത്തിയ സന്നദ്ധ രക്ത ദാനം മുതൽ സമൂഹത്തിനിടയിൽ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും,ട്രിയാങ്കിൾ കൂട്ടയ്മയിൽ നിന്നും തങ്ങൾക് ലഭിച്ച സ്നേഹാദരവ് വലിയ അംഗീകാരമായി കാണുന്നതായും മുനീർ മധൂരും,വി പി അബ്ദുൽ ഖാദറും പറഞ്ഞു.
പരിപാടി കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ബി ഷഫീഖ് ഉത്ഘാടനം ചെയ്തു,
യുവ ബിസ്നസ് സംരംഭകൻ സലാം കീഴുർ, കരീം കപ്പണക്കാൽ, പി ബി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തൗസീഫ് പി ബി നായന്മാർമൂല, ചെർക്കള ലയൺസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചാപ്പാടി, സെക്രട്ടറി ഫൈസൽ എ കെ പൊവ്വൽ,എ ബി റഫീഖ് പൊവ്വൽ, ട്രയാങ്കിൾ ടീം ലീഡർ കബീർ വളപട്ടണം,ഉനൈസ് നുസ്രത്ത് നഗർ എന്നിവർ സംബന്ധിച്ചു.
റംഷാദ് ചെച്ചു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!