KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി ആര്‍.എസ്.എസ്സിന് വളം വെച്ചുനല്‍കുന്നു: എസ്.ഡി.പി.ഐ

SHARE THIS ON

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് ആര്‍എസ്‌എസ്സിന് വളര്‍ന്നു പന്തലിക്കാനുള്ള വളം വെച്ചുനല്‍കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചിരുന്നവര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന കൊണ്ട് ആര്‍എസ്‌എസ്സിന് മാത്രമാണ് ഗുണമുണ്ടാവുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏതെങ്കിലും എസ്ഡിപിഐ ഓഫിസില്‍ നിന്നോ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയില്‍ നിന്നോ നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള ബോംബ് പിടികൂടിയിട്ടുണ്ടോ എന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നയാള്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കുറച്ചു കൂടി സത്യസന്ധത പുലര്‍ത്തണം. മതേതര പക്ഷത്തെ ചതിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. റിയാസ് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!