മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ ക്യാമ്പയിനിന്റെ ഭാഗമായി വാതിൽപടി ശേഖരം വാർഡുകളിൽ നടത്തി

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകർമസേനയുടെ വാതിൽപടിശേഖരം വിവിധവാർഡുകളിൽ നടന്നു വരുന്നു. കടകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരം കൃത്യമായി നടത്തി പൊതുജന ബോധവത്കരണം ഏറ്റെടുത്തിരിക്കുകയാണ് ഹരിതകർമസേന പ്രവർത്തകർ. നമ്മുടെ ജലാശയങ്ങളിലും , പൊതുയിടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് മൊഗ്രാൽ പുത്തൂർ ഭരണ സമിതി. ഇത്തരത്തിൽ ശുചിത്വ മാലിന്യ നിയമ ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി അറിയിക്കാവുന്നതാണ്. വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫുകൾ ഹരിതകർമസേന ഉപയോഗത്തിന് മാത്രമുള്ളതാണ്. അതിന്റെ അകത്തോ പരിസരത്തോ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. അത്തരത്തിൽ കണ്ടത്തുന്നവരെ പിഴ ചുമത്തി സർക്കാർ നിർദേശപ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഹരിതകർമസേന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി വാർഡ് 4 ൽ കമ്പാർ പ്രദേശം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മുജീബ് കമ്പാറിന്റെ നേതൃത്വത്തിൽ ആശ വർക്കർ, കുടുംബശ്രീ പ്രവർത്തകർ, വി. ഇ. ഒ തുടങ്ങിയരുടെ സാന്നിധ്യത്തിൽ നടത്തി

