എ.കെ.ജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന്, നടപടി പോലീസ് പ്രതിയെ പിടിക്കാത്തതിനാല്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്ന ബോംബ് ആക്രമണത്തില്‍ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.
ജൂണ്‍ 30ന് രാത്രി 11:30 കഴിഞ്ഞപ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ ആള് സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഈ സമയം എ.കെ.ജി സെന്ററിന് പോലീസ് കാവലുണ്ടായിരുന്നു.

