സൗദിയില്‍ നടക്കാനിറങ്ങിയ ഇന്ത്യന്‍ ദമ്പതികളെ കാറിടിച്ചു തെറിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

ജുബൈല്‍: നടക്കാനിറങ്ങിയ ബിഹാര്‍ സ്വദേശികളായ ദമ്ബതികളെ സ്വദേശിയുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് തല്‍ക്ഷണം മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. തമീമി കമ്ബനി ജീവനക്കാരന് പട്ന സ്വദേശി ചന്ദ്രശേഖര്‍ പ്രസാദ്, ശാന്തി കുമാരി ദമ്ബതികളുടെ മകന് ചന്ദ്ര പ്രഭാത് കുമാ (37) റാണ് മരിച്ചത്. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി(21) യെ അല്‍-ഹസ്സയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുബൈല്‍ ‘താബ സെന്റ’റിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. സായാഹ്ന സവാരി നടത്തുകയായിരുന്ന ഇരുവരെയും പിന്നില്‍ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്ര പ്രഭാത് അപകട സ്ഥലത്ത് മരിച്ചു. സാരമായി പരിക്കേറ്റ വൈഷ്ണവിയെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാലിലെ ഞരമ്ബുകള്‍ അറ്റുപോയതിനാല്‍ പ്രത്യേക ചികിത്സ വേണ്ടതിനാല്‍ അതിന് അല്‍-ഹസ്സയിലെ ആശുപത്രിയിലേക്ക് സൗകര്യമുള്ള രാത്രി ഒരുമണിയോടെ മാറ്റുകയാണുണ്ടായത്.
ഒരുമാസം മുമ്ബാണ് വൈഷ്ണവി സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്. പ്രവാസി സാംസ്കാരിക വേദി ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ കേസും ചികിത്സയുമായ കാര്യങ്ങളില്‍ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ റോഡരികില്‍ കൂടി നടക്കാന്‍ ഇറങ്ങുന്നവരും കാല്‍നട യാത്രക്കാരും വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു എതിര് വശത്തു കൂടി നടക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്ര പ്രസാദിന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ വിവരങ്ങള്‍ അറിയാന്‍ അല്‍-ഹസ്സയിലെ സാമൂഹ്യ പ്രവര്‍ത്തകരുമായും നാട്ടിലെ കുടുംബത്തെ കണ്ടെത്താന്‍ ഡല്‍ഹിയിലെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായും ബന്ധപ്പെട്ടുവരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി..

