നടി അർപ്പിതയുടെ മറ്റൊരു ഫ്ളാറ്റിലും നോട്ടുവേട്ട; ഇതുവരെ പിടിച്ചത് 40 കോടിയോളം

കൊൽക്കത്ത: പശ്ചിമബംഗാളിൽ അധ്യാപകനിയമന കുംഭകോണത്തിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിതാ മുഖർജിയുടെ ബെൽഘാരിയയിലെ ഫ്ളാറ്റിൽ ഇ.ഡി. അധികൃതർ ബുധനാഴ്ച നടത്തിയ പരിശോധനയിൽ കൂടുതൽ പണം പിടിച്ചു.
പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്ളാറ്റിൽ പരിശോധന നടത്തിയത്. ഒരു ഷെൽഫിൽ ചാക്കുകെട്ടിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 15 കോടിയിലേറെ രൂപ വരുമെന്ന് അധികൃതർ പറഞ്ഞു. ബാങ്ക് ജീവനക്കാരെയും നോട്ടെണ്ണൽ യന്ത്രങ്ങളുമെത്തിച്ച് എണ്ണാൻ തുടങ്ങിയിട്ടുണ്ട്. സ്വർണക്കട്ടികളും ആഭരണങ്ങളും നോട്ടുകെട്ടുകൾക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്

