KSDLIVENEWS

Real news for everyone

പിതൃസ്മരണയിൽ ഇന്ന് വാവുബലി; ബലിതർപ്പണ പുണ്യം തേടി ആയിരങ്ങൾ

SHARE THIS ON

കൊച്ചി ∙ പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കോവിഡ് ഭീഷണി തുടരുന്നുവെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലെന്നതിനാൽ ബലിതർപ്പണത്തിനു സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ്.


ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശൂർ തിരുവില്വാമല പാമ്പാടി, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, ഷൊർണൂർ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂർ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കൽ തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് ആളുകളെത്തി.

ഇന്നു പുലർച്ചെ മുതൽ ആയിരങ്ങളാണ് ആചാര്യന്മാരുടെ കാർമികത്വത്തിൽ സ്നേഹ സ്മരണകൾക്കു തിലോദകം അർപ്പിക്കുന്നത്. പലയിടത്തും തിരക്കൊഴിവാക്കാൻ നേരത്തേതന്നെ ബലിതർപ്പണം തുടങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃപൂജ, തിലഹോമം, സായുജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!