KSDLIVENEWS

Real news for everyone

മാപ്പു പറയാതെ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍, പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

SHARE THIS ON

ദില്ലി : രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെന്‍ഷന്‍ മാപ്പു പറഞ്ഞാല്‍ മാത്രമേ പിന്‍വലിക്കൂ എന്ന നിലപാടിലുറച്ച്‌ സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. പ്ലക്കാഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എംപിമാര്‍ നല്‍കണമെന്ന ആവശ്യവും സഭാധ്യക്ഷന്‍ മുന്നോട്ട് വെക്കുന്നു. 20 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജ്യസഭാ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

ജിഎസ്ടി, വിലക്കയറ്റം വിഷയങ്ങളില്‍ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാര്‍ട്ടികളിലെ 20 അംഗങ്ങളെയാണ് സഭയില്‍ നിന്നും ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ജിഎസ്ടി സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതനുസരിച്ച്‌ ജിഎസ്ടി വിഷയത്തില്‍ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ വെങ്കയ്യ നായിഡുവിനെ അറിയിച്ചിട്ടുണ്ട്.

രാജ്യസഭയിലും സസ്പെന്‍ഷന്‍, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി

മലയാളികളായ വി ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എഎ റഹീം എന്നിവരുള്‍പ്പടെ 19 പേരെയാണ് നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കഴിഞ്ഞ ദിവസം കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. ഏഴ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാ‍ര്‍, മൂന്ന് ടിആ‍ര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാ‍ര്‍, ഒരു സിപിഐ എംപി എന്നിവ‍ര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍റെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. ജി എസ്ടി വിഷയത്തില്‍ നടുത്തളത്തില്‍ പ്രതിഷേധിക്കുന്ന എംപിമാര്‍ക്ക് ഉപാദ്ധ്യക്ഷന്‍ ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്. ഇന്നലെ ഒരു എംപിയെ കൂടി സസ്പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. രാജ്യസഭയില്‍ പേപ്പര്‍ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെന്‍ഷനെന്നായിരുന്നു വിശദീകരണം.

കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ടിഎന്‍ പ്രതാപന്‍, രമ്യഹരിദാസ് അടക്കമുളളവരെയാണ് വര്‍ഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

മംഗ്ലൂരുവിലെ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം: പ്രതികള്‍ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!