KSDLIVENEWS

Real news for everyone

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം: അച്ഛൻ മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

SHARE THIS ON

ഇരിയ ∙ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. രാജപുരം സെന്റ് പയസ് ടെൻത് കോളജ് വിദ്യാർഥി വൈഷ്ണവ്(19) ആണ് ഇന്നലെ മുതൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഇരിയ പൂണൂർ വളവിലാണ് അപകടം നടന്നത്. ഇരിയയിൽ നിന്നു പുണൂരിലെ വീട്ടിലേക്കു പോയ പിതാവും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പുണൂർ പാലത്തിലെ ഇറക്കത്തിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ പിതാവ് രവി(49) മരിച്ചു. കാഞ്ഞങ്ങാട് മടിയൻ പാലക്കി സ്വദേശിയായ രവിയും കുടുംബവും നിലവിൽ പൂണൂരിലാണു താമസം. സംസ്കാരം നടത്തി.

ഭാര്യ: രജനി. മകൾ: പാർവതി. പിതാവ്: പരേതനായ കോരൻ. മാതാവ് കൗസല്യ. സഹോദരങ്ങൾ: അനിൽ (ഗൾഫ്), സുനിത, ജയന്തി, ബിന്ദു, നിഷ, പരേതനായ ബാബു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!