KSDLIVENEWS

Real news for everyone

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

SHARE THIS ON

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ പരിക്കുകളോടെ ചികിത്സയിലാണ്.


രാവിലെ 6.45-നാണ് സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞാണ് ദുരന്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴു പേര്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് വീടിനടിയില്‍ കുടുങ്ങിയത്.


പെരുമ്പാവൂര്‍ മുവാറ്റുപുഴ നിലയങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് വീടിന്റെ പിന്‍വശം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ലാബിനും കട്ടിലിനും ഇടയില്‍ ഞെരുങ്ങിയ നിലയിലയില്‍ കിടന്നിരുന്ന രണ്ടു പേരെയും കട്ടിലിന്റെ കാലുകള്‍ മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!