KSDLIVENEWS

Real news for everyone

എട്ടാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 30-കാരി; വാടകവീട്ടില്‍ താമസിപ്പിച്ചു, ലൈംഗികാതിക്രമം

SHARE THIS ON

വിജയവാഡ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുപ്പതുവയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പ്രദേശത്തുതാമസിക്കുന്ന 15 വയസ്സുകാരനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറില്‍നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.


ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേകസംഘത്തെ നിയോഗിച്ചാണ് പോലീസ് കേസില്‍ അന്വേഷണം നടത്തിയത്. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!