ബദിയഡുക്ക ഡിവിഷൻ സാഹിത്യോത്സവ് നാളെ നെല്ലിക്കട്ടയിൽ: (ശനി, ഞായർ )
ഒരുക്കങ്ങൾ പൂർത്തിയായി

നെല്ലിക്കട്ട: വിദ്യാർത്ഥികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എസ്എസ്എഫ് നടത്തിവരുന്ന സാഹിത്യോത്സവ്, 29-)മത് എഡിഷൻ ബദിയടുക്ക ഡിവിഷൻ തല മത്സരങ്ങൾക്ക് നാളെ നെല്ലിക്കട്ടയിൽ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നെല്ലിക്കട്ട പി ബി എ ഓഡിറ്റൊറിയത്തിൽ നടക്കുന്ന വിവിധ കലാ സാംസ്കാരിക മത്സരങ്ങളിൽ ഡിവിഷൻ പരിധിയിലെ നാല് സെക്ടറുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും. ഫാമിലി തലം മുതൽ ആരംഭിച്ചു യൂണിറ്റ് സെക്ടർ മത്സരങ്ങളിൽ മികവ് തെളിയിച്ചവരാണ് ഡിവിഷൻ തല മത്സരത്തിൽ പങ്കെടുക്കുന്നത്. ദഫ് മുട്ട്, മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ഖവാലി, വിവിധ ഭാഷാ പ്രഭാഷണങ്ങൾ തുടങ്ങിയ തനത് കലാ മത്സരങ്ങൾക്ക് പുറമേ പുതിയ കാലത്തോട് സംവദിക്കുന്ന തരത്തിലുള്ള മത്സരയിനങ്ങളും സാഹിത്യോത്സവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകുന്നേരം 3 മണിക്ക്, സ്വാഗതസംഘം ചെയർമാൻ സയ്യിദ് തല്ഹത് അൽ അഹ്ദൽ തങ്ങൾ പതാക ഉയർത്തലോടുകൂടി ആരംഭിക്കുന്ന പരിപാടി, 31ന് വൈകുന്നേരത്തോടെ സമാപിക്കും. വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സമാപന- സാംസ്കാരിക സമ്മേളനം ബഹു. എംഎൽഎ, എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.സയ്യിദ് ആറ്റകോയ അൽ ബാഹസൻ പാഞ്ചിക്കൽ തങ്ങൾ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകും. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ സംബന്ധിക്കും

