KSDLIVENEWS

Real news for everyone

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതർ

SHARE THIS ON

ഗുവാഹത്തി: ടേക്ക്ഓഫിന് തൊട്ടുമുമ്പ് അസം ജോര്‍ഹത് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20 ന് ജോര്‍ഹതില്‍ നിന്നും കൊല്‍ക്കത്തിയിലേക്ക് പോവേണ്ടിയിരുന്ന 6എഫ്757 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ടേക്ക് ഓഫിനായി റണ്‍വേയിലുടെ നീങ്ങുമ്പോള്‍ തെന്നിമാറിയെന്നും ചക്രങ്ങള്‍ മണ്ണില്‍ കുടുങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കി. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. സ്ഥലത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് വിമാനത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്ലില്‍ താഴ്ന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും രാത്രി 8.15 ഓടെ സര്‍വീസ് റദ്ദ് ചെയ്തുവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!