KSDLIVENEWS

Real news for everyone

മൂന്നരവയസ്സുകാരി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു; അപകടം ഫോണില്‍ കളിക്കുന്നതിനിടെ

SHARE THIS ON

മുംബൈ: വസായില്‍ മൂന്നരവയസ്സുകാരി ഫ്‌ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. വസായ് വെസ്റ്റ് ഹെറിറ്റേജ്സിറ്റിയിലുള്ള റീജന്‍സിവില്ലയില്‍ താമസിക്കുന്ന മഹാജന്‍ കുടുംബത്തിലെ ശ്രേയമഹാജന്‍ എന്ന കുട്ടിയാണ് മരിച്ചത്. അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, മൊബൈല്‍ താഴെ വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരുമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു പിടിവിട്ട് വീണത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി. ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കുട്ടിയുടെ അച്ഛന്‍ ജോലി ആവശ്യാര്‍ഥം സിങ്കപ്പുരിലേക്ക് പോയതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!