KSDLIVENEWS

Real news for everyone

അറ്റകുറ്റപ്പണികൾക്കായി ബേക്കൽ പാലം അടച്ചു, പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

SHARE THIS ON

പാലക്കുന്ന് ∙ അറ്റകുറ്റപ്പണികൾക്കായി ബേക്കൽ പാലം അടച്ചിട്ടപ്പോൾ ഗതാഗതക്കുരുക്കിലായി പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡ്. ഇന്നലെ മുതൽ ഓഗസ്റ്റ് 8 വരെയാണ് കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ബേക്കൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. പാലത്തിന്റെ മുകൾ ഭാഗത്ത് ടാർ ഇളകി കുഴി രൂപപ്പെട്ടുന്നത് പരിഹരിക്കുന്നതിനായി ഇന്റർ ലോക് ചെയ്യൽ പ്രവൃത്തി നടക്കുന്നതിനാലാണു ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.

ഇതേ തുടർന്നു യാത്ര ദുസ്സഹമായത് പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ. തച്ചങ്ങാട് വഴി ബേക്കൽ ജംക്‌ഷനിലൂടെ സംസ്ഥാന പാതയിൽ കടക്കാനുള്ള എളുപ്പ മാർഗമാണു പാലക്കുന്ന് സ്റ്റേഷൻ റോഡ്. ട്രെയിനുകൾ കടന്നുപോകാൻ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോൾ അപ്പുറം കടക്കേണ്ട വാഹനങ്ങൾ നീണ്ട നിരയായി ഇരു ഭാഗത്തും നിർത്തിയിടുമ്പോൾ പൊതുവേ തിരക്കേറിയ ഈ റോഡിൽ കാൽനട യാത്ര പോലും ദുസ്സഹമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!