പ്രമുഖ പണ്ഡിതനും പ്രഭാഷകനും സുന്നി നേതാവുമായ എന് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അന്തരിച്ചു

കണ്ണൂർ: പ്രമുഖ പണ്ഡിതനും പ്രഭാഷകനും സുന്നീ നേതാവുമായ എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ എം ബശീറിന്റെ മരണത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്. കേരള മുസ്ലിം ജമാഅത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടാണ്.

