KSDLIVENEWS

Real news for everyone

ആരിക്കാടി-കുമ്പോൽ മുർത്തോട്ടി ചെക്ക്ഡാമിനു ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും നിന്നും അഞ്ചു ലക്ഷം അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർള

SHARE THIS ON



കുമ്പള: ആരിക്കാടി കുമ്പോൽ മുർത്തൊട്ടി പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തെ മുറവിളി യഥാർഥ്യമാവുകയാണ്
ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതും പ്രദേശവാസികൾക്കിടയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇതേ തുടർന്ന് വർഷങ്ങളായി ഇവിടെത്തെ ജനങ്ങളുടെ മുറവിളിക്ക് ഇവിടെ പരിഹാരമെന്നോണമാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപാ ചിലവിൽ ചെക്ക്ഡാം നിർമിക്കാൻ ഭരണ അനുമതിയായത്
നിർമാണ പ്രവൃത്തി ദ്രുതഗതിയി ഉടൻ തന്നെ തുടങ്ങു മെന്നും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളെ അറിയിച്ചു.
ചെക്ക്ഡാം വരുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!