KSDLIVENEWS

Real news for everyone

എൻ അബ്ദുലത്തീഫ് സഅദി പഴശ്ശിക്ക് നിറകണ്ണുകളോടെ വിട

SHARE THIS ON

കണ്ണൂര്‍ | ജീവിതത്തിന്റെ സര്‍വസ്വവും പ്രസ്ഥാന കുടുംബത്തിന് സമര്‍പ്പിച്ച എന്‍ അബ്ദുല്ലത്തീഫ് സഅദിക്ക് കണ്ണീരോടെ വിട.

ലത്തീഫ് സഅദിയുടെ ജനാസ വന്‍ ജനാവലയുടെ സാന്നിധ്യത്തില്‍ പഴശ്ശി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പല ഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്ബിച്ചിക്കോയ അല്‍ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ എട്ടരയോടെയായിരുന്നു ഖബറടക്കം.

മരണവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് ഇന്നലെ വെെകീട്ടും ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, സണ്ണി ജോസഫ്, സജീവ് ജോസഫ്, എ എന്‍ ഷംസീര്‍, സതീഷന്‍ പാച്ചേനി, എം വി ജയരാജന്‍, അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

ശനിയാഴ്ച കെ എം ബഷീറിന് നീതി തേടി കണ്ണൂരില്‍ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.

എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എസ് എഫിന്‍്റെയും എസ് വൈ എസിന്‍്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. നിലവില്‍ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

കണ്ണൂരില്‍ ഇന്നലെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുന്ന എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി.

1966 ല്‍ പഴശ്ശിയില്‍ അല്‍ ഹാജ് അബൂബക്കര്‍ ഉസ്താദിന്‍്റെയും സാറയുടെയും മകനായി ജനനം.

ഭാര്യ: നസീമ മക്കള്‍: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീന്‍, സഫിയ, മുഹമ്മദ് സിനാന്‍ മരുമക്കള്‍: അഡ്വ.സാബിര്‍ അഹ്സനി , ഉസ്മാന്‍ അസ്ഹരി, ഹാഫിള് ഉസ്മാന്‍ സഖാഫി സഹോദരിമാര്‍: ഖദീജ ആറളം, ഹഫീള കാവുംപടി.

എൻ അബ്ദുൽ ലത്വീഫ് സഅദി പഴശ്ശിയുടെ നീതിക്ക് വേണ്ടിയുള്ള അവസാനത്തെ പ്രസംഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!