ന്യൂനമർദവും ചുഴലിക്കാറ്റും ഒരുപോലെ ശക്തമായാൽ സ്ഥിതി പ്രവചനാതീതം; കനത്ത ജാഗ്രത

പാലക്കാട്∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതിനു പിന്നാലെ സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തിലും കാറ്റിന്റെ ഗതിയിലും മാറ്റം അനുഭവപ്പെട്ടു തുടങ്ങി. ചക്രവാതം ന്യൂനമർദമായി മാറുകയും ശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് ശക്തമാവുകയും ചെയ്താൽ വരും ദിവസങ്ങളിൽ തുടർച്ചയായി അതിശക്ത മഴയും കാറ്റും ഉണ്ടാവുകയും അതു കരയിലും കടലിലും കനത്ത ആഘാതമുണ്ടാക്കാമെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം

