KSDLIVENEWS

Real news for everyone

24 മണിക്കൂര്‍ തികച്ചെടുക്കാതെ അതിവേഗം കറങ്ങിയെത്തി ഭൂമി; കുഞ്ഞന്‍ദിവസമായി ജൂണ്‍ 29

SHARE THIS ON

പതിവിന് വിപരീതമായി, 24 മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. ജൂണ്‍ 29-നാണ് ഇത്തരത്തില്‍ ഭൂമി, ‘അതിവേഗം ബഹുദൂരം’ കറക്കം പൂര്‍ത്തിയാക്കിയത്. സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. അതില്‍നിന്ന് 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞദിവസമായി ജൂണ്‍ 29 മാറുകയും ചെയ്തു.


ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട, ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാരവേഗത്തിലുണ്ടായ ഈ വ്യത്യാസം കണ്ടെത്തിയത്. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!