ടയര്‍ പൊട്ടിയുള്ള അപകടങ്ങളില്‍ കഴിഞ്ഞ വേനലില്‍ മാത്രം യു.എ.ഇയില്‍ 81 മരണം

കഴിഞ്ഞ വേനല്‍ക്കാലത്ത് യു.എ.ഇയിലെ റോഡുകളില്‍ ടയര്‍ പൊട്ടിയുള്ള അപകടങ്ങളില്‍പെട്ട് 81 പേര് മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ 943 പേര്‍ക്ക് ഇത്തരം അപകടങ്ങളെതുടര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
‘അപകടങ്ങളില്ലാത്ത ഒരു വേനല്‍’ എന്ന പേരില്‍ ഇന്ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ കാമ്ബിനിടെയാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയുള്ള കാമ്ബയിന് സെപ്റ്റംബര്‍ 1 വരെ നീണ്ടുനില്‍ക്കും.
ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് കോര്ഡിനേഷനുമായും രാജ്യത്തുടനീളമുള്ള എല്ലാ ലോക്കല്‍ ട്രാഫിക്, പട്രോളിങ് വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് ബോധവത്കരണ കാമ്ബയിന് നടപ്പിലാക്കുന്നത്.
ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനത്തിന്റെ ടയറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കേടുപാടുകള്‍ സംഭവിച്ചവ നിര്‍ബന്ധമായും മാറ്റണം. വേനല്‍ക്കാലത്ത് ചൂട് വര്‍ധിക്കുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വാഹന സര്‍വിസുകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പഴയ ടയറുകളും അമിത വായു മര്‍ദ്ദവും അമിതഭാരവുമാണ് വേനല്‍ക്കാല അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍-സഫിന് പറഞ്ഞു.

