ബംഗളൂരുവില്‍ മകളെ നാലാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് ഡോക്ടര്‍; കുട്ടി മരിച്ചു

ബംഗളൂരു: നാലു വയസ്സുള്ള മകളെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് ഡോക്ടര്‍. കുട്ടി തല്‍ക്ഷണം മരിച്ചു. താഴേക്കിട്ട ശേഷം ഇവര്‍ കുറച്ചു നേരം കൈപ്പിടിയില്‍ നില്‍ക്കുന്നതായി കാണാം. തൊട്ടുപിന്നാലെ കുതിച്ചെത്തിയ കുടുംബാംഗങ്ങള്‍ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദക്ഷിണ ബംഗളൂരുവിലെ എസ്‌ആര്‍ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ശബ്ദ-കേള്‍വി ശേഷിയില്‍ വെല്ലുവിളി നേരിടുന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മ ഇതില്‍ അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ദന്തഡോക്ടറാണ് ഇവര്‍. ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. മാതാവിന്റെ മാനസിക നില അടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

