തുടര്‍ച്ചയായ തോല്‍വിക്ക് ജനാധിപത്യത്തേയോ ബിജെപിയേയോ കുറ്റപ്പെടുത്തരുത്; രാഹുലിനോട് രവിശങ്കര്‍പ്രസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയേയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ബിജെപി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബിജെപി നേതാവും മുന്‍ കേന്ദമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ലജ്ജാവഹവും തികച്ചും നിരുത്തരവാദപരവുമാണെന്ന് അഭിപ്രായപ്പെട്ട രവി ശങ്കര്‍ പ്രസാദ്, രാഹുലിന്റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥയിലൂടെ ജനങ്ങളുടെ ജനാധിപത്യഅവകാശങ്ങള്‍ അടിച്ചമര്‍ത്തിയതെന്ന് ആരോപിക്കുകയും ചെയ്തു.

