‘ഒരാള്‍ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തില്‍ ചുവന്ന കാറില്‍ ഒരാള്‍’, ഇര്‍ഷാദ് കേസില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പുറക്കാട്ടിരി പുഴയില്‍ ഒരാള്‍ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു.
ഇര്‍ഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നു; ഭീഷണി സന്ദേശം വന്നത് അനുജന്റെ ഫോണിലേക്ക്
പുറക്കാട്ടിരി പുഴയിലൂടെ ഒരാള്‍ ഒഴുകിപ്പോകുന്നതാണ് കണ്ടതെന്നാണ് സജിലേഷ് വിശദീകരിക്കുന്നത്. നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. സ്ഥലത്തെ തോണിക്കാരനായ കുട്ടന് എന്നയാള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. നല്ല ഒഴുക്കുള്ള സമയമായിരുന്നു. വെള്ളം പൊന്തിയതിനാല്‍ ഇറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. മുകളിലേക്ക് നോക്കിയപ്പോള്‍ പാലത്തിന് മുകളില്‍ ഒരു ചുവന്ന കാര്‍ കണ്ടു. ഒരാളെയും കണ്ടു. ഒരു ജോഡി ചെരുപ്പും പാലത്തിന് മുകളിലുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കാറിലുണ്ടായിരുന്നയാളോട് നാട്ടുകാരിലൊരാള്‍ തിരക്കിയതോടെ തട്ടിക്കയറിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സജിലേഷ് വിശദീകരിച്ചു. മൊബൈല്‍ തട്ടിപ്പറച്ച് പുഴയില്‍ ചാടിയതാണെന്നാണ് കാറിലുണ്ടായിരുന്നയാള്‍ നാട്ടുകാരോട് പറഞ്ഞതെന്നും സജിലേഷ് കൂട്ടിച്ചേര്‍ച്ചേര്‍ത്തു.
ഇര്‍ഷാദിന്റെ മരണത്തിന് പിന്നിലാര്, മരിച്ചതെങ്ങനെ ? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും
ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്
ഇര്‍ഷാദ് കൊലക്കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇര്‍ഷാദിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

