KSDLIVENEWS

Real news for everyone

പണം അടയ്ക്കല്‍ ഇനി കൂടുതല്‍ എളുപ്പം, കിടിലം ഫീച്ചറുമായി ഗൂഗിള്‍ പേ

SHARE THIS ON

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിള്‍പേ അഥവാ ജിപേ. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി ജിപേ ഒരുക്കിയത്.

ഇത്തവണ പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാനുള്ള പുത്തന്‍ ഫീച്ചറാണ് ജിപേ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പിഒഎസ് മെഷീനിന്റെ തൊട്ടടുത്ത് ഫോണ്‍ കാണിച്ചാല്‍ ഗൂഗിള്‍ പേയ്മെന്റ് വിന്റോ തെളിയുകയും യുപിഐ പിന്‍ നമ്ബര്‍ നല്‍കിയതിനു ശേഷം എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കും.

നിലവില്‍, ജിപേ വഴി പണം അടയ്ക്കാന്‍ മൊബൈല്‍ നമ്ബറോ ക്യൂആര്‍ കോഡോ ആവശ്യമാണ്. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇതിന്റെ ആവശ്യം ഒഴിവാക്കാന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

സ്മാര്‍ട്ട്ഫോണ്‍ സെറ്റിംഗ്സിലെ കണക്ഷന്‍ സെറ്റിംഗ്സില്‍ ഉള്ള എന്‍എഫ്സി എനേബിള്‍ ചെയ്തതിന് ശേഷം മാത്രമാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. എന്‍എഫ്സി എനേബിള്‍ ചെയ്താല്‍, കോണ്‍ടാക്‌ട്സ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ പി.ഒ.എസ് മെഷീന്‍ മുഖാന്തരം പണം കൈമാറാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!