യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് ബാധകം ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 67 വയസ്സുകാരനായ ഇബ്രാഹിമിന്റെ മോശം ആരോഗ്യ അവസ്ഥ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

