കഞ്ചാവ് ഉപയോഗിക്കാൻ പ്ലസ്ടു വിദ്യാർഥിനിക്ക് സമൂഹമാധ്യമത്തിലൂടെ ക്ഷണം; വ്ലോഗർ പിടിയിൽ…

കൊച്ചി ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

