ബസവരാജ് ബൊമ്മയെ മാറ്റിയേക്കും; കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ നിര്‍ണ്ണായക യോഗം

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി നിര്‍ണ്ണായക നേതൃയോഗം ഇന്ന് ബെംഗ്ലൂരുവില്‍ ചേരും. തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ഈ യോഗം.
ബസവരാജ് ബൊമ്മയുടെ സര്‍ക്കാറിനെതിരെ സംഘപരിവാര്‍ യുവജന സംഘടനകള്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബൊമ്മയ് – കട്ടീല്‍ നേതൃത്വങ്ങള്‍ക്കെതിരെ സംഘപരിവാറിലും, ബിജെപിയിലും അതൃപ്തി ശക്തമാണ്.
അമിത് ഷായുടെ ബെംഗളൂരു സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനം മൂന്നാമതൊരു മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റിലൂടെ പരിഹസിച്ചു. ഒന്നാം വാര്‍ഷികത്തിന്റെ “ജനോത്സവം” നടത്താനാകാത്ത ബൊമ്മൈ സര്‍ക്കാരിന്റെ അന്ത്യം ഉടന്‍ കാണുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ബൊമ്മൈ മുഖ്യമന്ത്രി കസേര വിടാന്‍ മണിക്കൂറുകള്‍ എണ്ണുന്നത് പോലെ തോന്നുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്കായുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞു, എന്താണ് മുഖ്യമന്ത്രിയെ മാറ്റാന്‍ കാരണമാകുക എന്നും കോണ്‍ഗ്രസ് ചോദിച്ചു. നിങ്ങളുടെ ഭരണ പരാജയമോ, നേതാക്കള്‍ തമ്മിലുള്ള വഴക്കോ, അതോ ബിഎസ് യെദ്യൂരപ്പയുടെ ദേഷ്യമോ? – കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു.
ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ആലോചിക്കുന്നതായി ബിജെപി എംഎല്‍എ ബി സുരേഷ് ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റുകള്‍. ‘സ്വാതന്ത്ര്യദിനത്തിന് മുമ്ബ് മുഖ്യമന്ത്രിയെ മാറ്റിയേക്കും, പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്’ എന്നാണ് ബി സുരേഷ് ഗൗഡ പറഞ്ഞത്.
അതേസമയം, കോണ്‍ഗ്രസിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ സുധാകര്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിനൊപ്പം ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്; ബിജെപിക്ക് താത്പര്യമില്ലേ? ആത്മവിശ്വാസം ചോര്‍ന്നോ, ചര്‍ച്ച സജീവം
‘ദേശീയപതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല’; സംഭവം നാണക്കേടെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി

