KSDLIVENEWS

Real news for everyone

വെള്ളപ്പൊക്കം; ഫുജെെറയിലെ ദുരിതബാധിതര്‍ക്കൊപ്പം കൈകോര്‍ത്ത് ഐ സി എഫ്

SHARE THIS ON

ഫുജൈറ | അതിശക്തമായ മഴയുംവെള്ളക്കെട്ടും കാരണം കനത്ത നാശഷ്ടങ്ങള്‍ വിതച്ച ഫുജൈറ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച്‌ ഐ സി എഫ്. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖിയുടെ ഓഫിസ് നടത്തിയ “ടുഗെതെര്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്” കാമ്ബയിനില്‍ തെരുവുകള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ ക്ളീന്‍ ചെയ്‌തും അവശ്യ വസ്തുക്കള്‍ അടക്കം എത്തിച്ചു സഹായിച്ചും ഐ സി എഫ് മര്‍കസ്‌ വളന്റിയര്‍മാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍മ്മനിരതരാണ്.

ദുബൈ പോലീസുമായി സഹകരിച്ചു ആണ് ഇരുന്നൂറോളം ഭടന്മാര്‍ ദുരിതബാധിതര്‍ക്കൊപ്പം രാജ്യത്തോടൊപ്പം കൈകോര്‍ക്കുന്നത്. ഗുര്‍ഫ, മുദബ്, ഫസീല്‍, സികംകം ഏരിയകളിലായിരുന്നു ഐ സി എഫ് വളന്റിയേഴ്‌സ് പ്രധാനമായും കേന്ദ്രീകരിച്ചത്.

ഫുജൈറയുടെ തൊട്ടടുത്ത നഗരമായ കല്‍ബയുടെ ചിലഭാഗങ്ങളും മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിരയായിരുന്നു. ദുരിതപ്രദേശങ്ങളില്‍ നിന്നും ഹോട്ടലുകളിലേക്ക് മാറ്റിപാര്‍പ്പിക്കപ്പെട്ടവര്‍ ഇപ്പോള്‍ തിരിച്ചു വന്നുതുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ട വീടുകള്‍ വൃത്തിയാക്കുന്നതിന് പുറമെ വെള്ളം കയറി ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ മറ്റു വീട്ടുപകരണങ്ങള്‍ ഭക്ഷ്യ സാധനങ്ങള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനുള്ള ശ്രമങ്ങള്‍ ഫുജൈറ സെന്‍ട്രല്‍ ഐ സിഎഫിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

മലയാളികളുടെ സംഘടിത സന്നദ്ധസേവന ബോധത്തെയും പ്രവര്‍ത്തനങ്ങളെ പൊതുസമൂഹവും സ്വദേശികളും വളരെ താല്പര്യപൂര്‍വ്വമാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!