KSDLIVENEWS

Real news for everyone

ഹോസ്ദുർഗ് കടപ്പുറം കൈറ്റ് ബീച്ച്: നിർമാണം അന്തിമഘട്ടത്തിൽ

SHARE THIS ON

കാഞ്ഞങ്ങാട് : ജില്ലയുടെ ബീച്ച് ടൂറിസം വികസനത്തിന്റെ പുതിയ കാൽവെപ്പായി ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. 98.74 ലക്ഷം രൂപയുടെ വിനോദസഞ്ചാര പദ്ധതിയുടെ നിർമാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഭക്ഷണശാല, കരകൗശല വസ്തുക്കളുടെ വില്പനശാല, തീരദേശഭംഗി ആസ്വദിക്കാൻ കഴിയുംവിധമുള്ള ഇരിപ്പിടങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ശൗചാലയം തുടങ്ങിയ സൗകര്യങ്ങളാണ് കൈറ്റ് ബീച്ചിൽ ഒരുങ്ങുന്നത്. മഴക്കാലം കഴിയുന്നതോടെ പദ്ധതി പൂർത്തീകരിച്ച് നടത്തിപ്പിനായി പാട്ടത്തിന് നൽകുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.  

നിർമാണം പുരോഗമിക്കുന്ന ഹൊസ്ദുർഗ് കടപ്പുറം കൈറ്റ് ബീച്ച്” 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!