KSDLIVENEWS

Real news for everyone

‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ; സ്വാതന്ത്ര്യ ദിനത്തില്‍ ടിക്കറ്റ് നിരക്ക് 10 രൂപ മാത്രം

SHARE THIS ON

കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്ബോള്‍ ‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.

പതിനഞ്ചാം തീയതി കൊച്ചി മെട്രോയില്‍ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യുആര്‍ ടിക്കറ്റുകള്‍ക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

ചട്ടം ലംഘിച്ച്‌ സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി അംഗത്തിനെതിരെ പരാതി

കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ അന്‍പതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

ഈ വര്‍ഷം ജൂണ്‍ 22നാണ് ബിജെപി. സ്ഥാനാര്‍ഥിയായിരുന്ന പത്മകുമാരി കോടതി ഉത്തരവോടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതല്‍ പത്മ കുമാരി കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്. തെര‍‍ഞ്ഞെടുക്കപെട്ട അംഗം മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെങ്കിലും പത്മകുമാരി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതറിഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയെന്നാണ് കോണ്‍ഗ്രസ് പരാതി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐലന്‍റ് വാര്‍ഡില്‍ നിന്ന് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പത്മകുമാരി ആദ്യം ജയിച്ചത് . എന്നാല്‍ പരാതിയെ തുടര്‍ന്ന് ഒരുവോട്ട് അസാധുവാക്കി. തുല്യ നില വന്നതോടെ കോടതി ടോസിലൂടെ പത്മ കുമാരിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!