9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില് ട്വിസ്റ്റ്; പെണ്കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ച കേസില് പ്രതി

കണ്ണൂര്: ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന കേസില് വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്ക്ക് നേരിട്ട് നല്കുകയും പെണ്കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില് മഹാരാഷ്ട്രയിലെ ഖര്ഗര് പോലീസ് ഇയാള്ക്കെതിരെ രണ്ടുവര്ഷം മുന്പ് പോക്സോ കേസ് എടുത്തിരുന്നു. ഈ കേസില് ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരി.

