KSDLIVENEWS

Real news for everyone

റീ-എന്‍ട്രിയല്‍ രാജ്യം വിട്ടവര്‍ക്കുള്ള വിലക്ക് മൂന്ന് വര്‍ഷം; ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ് വിലക്ക് കാലവധി നിശ്ചയിക്കുക

SHARE THIS ON

സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ഹിജ്റ കലണ്ടര്‍ പ്രകാരമാണ് കണക്കാക്കുകയെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. റീ-എന്‍ട്രി വിസാ കാലാവധി അവസാനിച്ചത് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് നിലനില്‍ക്കുക. റീ-എന്‍ട്രി വിസയില്‍ സൗദി വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണ്.

മൂന്നു വര്‍ഷം പിന്നിടാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇത് ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ് കണക്കാക്കുകയെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചു. വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാന്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ മൂന്നു വര്‍ഷ വിലക്ക് ബാധകമല്ല. മൂന്നു വര്‍ഷ വിലക്ക് റീ-എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് കണക്കാക്കുക.

റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് നിര്‍ണയിക്കുക. അടിയന്തിര ഘട്ടങ്ങളില്‍ തിയ്യതി നിശ്ചയിച്ചും വിസ അനുവദിക്കാറുണ്ട്. വിസ ഇഷ്യു ചെയ്ത ശേഷം സൗദി അറേബ്യ വിടാന്‍ മൂന്നു മാസത്തെ കാലാവധിയും സാധാരണയായി അനുവദിക്കാറുണ്ട്. എന്നാല്‍ യാത്രാ തീയതി മുതലാണ് റീ-എന്ട്രി വിസാ കാലാവധി കണക്കാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!