എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്
വേദി ഉണർന്നു; ഇനി സർഗ്ഗ പെയ്ത്തിൻ്റെ രണ്ട് രാപ്പകലുകൾ

മുള്ളേരിയ: എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുന്നു.
7 വേദികളിലും മത്സരം മുൻ നിശ്ചയ പ്രകാരം തുടരുന്നുണ്ട്.
9 ഡിവിഷനുകളിൽ നിന്ന് പ്രതിഭാത്വം തെളീച്ച പ്രതിഭകൾ തമ്മിലുള്ള മത്സരം കാഴ്ചക്കാർക്ക് കലാവിരുന്നൊരുക്കുന്നുണ്ട്. മത്സരങ്ങൾ നാളെ വൈകുന്നേരം സമാപിക്കും. ഇന്ന് മഗ്രിബ് നിസ്കാര ശേഷം നടക്കുന്ന സാംസ്കാരിക സംഗമം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.

