രാജ്യം നിലനില്‍ക്കാന്‍ ഫെഡറലിസം വേണം; സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ദേശീയത; മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ഇന്ത്യ. ഡൽഹിയിൽ രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനും അദ്ദേഹം ആദരമർപ്പിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 75–ാം സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ പരിപാടികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയർത്തി. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

