കണ്ണൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം ; മൂന്നു പേർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി സ്വദേശികളായ സിയാദ് , ബാഷ, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്.
കടയിലേക്ക് പോയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സംഘം പീഡനത്തിനിരയാക്കിയത്. വീട്ടില്‍ എത്തിയ യുവതി ശാരീരിക അസ്വസ്ഥകള്‍ പ്രകടമാക്കി. തുടര്‍ന്നാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചത്.

