KSDLIVENEWS

Real news for everyone

മോഷ്ടിച്ച ബൈക്കുമായി വരുമ്പോൾ കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ

SHARE THIS ON

കാസര്‍കോട്: മോഷ്ടിച്ച ബൈക്കുമായി വരുമ്ബോള്‍ പോലീസിന്റെ മുന്നില്‍പെട്ട കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. തെക്കില്‍ സ്വദേശി മുഹമ്മദ് നവാസാണ് പിടിയിലായത്. നീലേശ്വരം എസ്‌ഐ കെ.പി സതീഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടേയാണ് ഇയാള്‍ കുടുങ്ങിയത്. നെടുങ്കണ്ടയില്‍ വച്ച്‌ ദേശീയപാതയില്‍ വാഹന പരിശോധന നടത്തുമ്ബോള്‍ സംശയം തോന്നിയ പോലീസ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബേക്കല്‍ പള്ളിക്കരയില്‍ നിന്ന് മോഷ്ടിച്ചതാണ് ഈ ബൈക്കെന്ന് പ്രതിസമ്മതിച്ചു..
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!