KSDLIVENEWS

Real news for everyone

5,500 കോടി ചെലവിട്ട് ബിജെപി രാജ്യത്തെ 277 എംഎൽഎമാരെ വാങ്ങി: കേജ്‌രിവാൾ

SHARE THIS ON

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ 40 എഎപി എംഎൽഎമാരെ വാങ്ങാൻ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു.


വെള്ളിയാഴ്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്‌രിവാൾ ഉന്നയിച്ചത്. ‘‘വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയിൽ ചേർന്നത് ഇതുവരെ 277 എംഎൽഎമാരാണ്. അവർക്ക് 20 കോടി വീതം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ ആകെ 277 എംഎൽഎമാർക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!