KSDLIVENEWS

Real news for everyone

കൊൽക്കത്തയിൽനിന്ന്​ തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവിൽ തടഞ്ഞു

SHARE THIS ON

കൊൽക്കത്തയിൽനിന്ന് തൊഴിലാളികളുമായി എത്തിയ ബസ് കാലിക്കടവ് ടൗണിൽ നാട്ടുകാർ തടഞ്ഞപ്പോൾ ചെറുവത്തൂർ : . കൊൽക്കത്തയിൽനിന്ന് 200 കിലോമീറ്റർ ദൂരെയുള്ള കിനാൽ ഗട്ടിയിൽനിന്ന് 48 തൊഴിലാളികളുമായെത്തിയ ബസാണ് കാലിക്കടവ് ടൗണിൽ നാട്ടുകാർ തടഞ്ഞത് . ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ ചെയ്യാൻ എത്തിയവരായിരുന്നു . ഇതിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു . പടന്നയിലെ ഏജൻറ് മുഖേന എത്തിച്ച് തൊഴിലാളികളെ കാലിക്കടവിൽ ഇറക്കി താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് തടഞ്ഞത് . ടൗണിൽ തൊഴിലാളികൾ ഇറങ്ങി നടന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത് . തുടർന്ന് ച ചന്തേര പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത് . തൊഴിലാളികളെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ വന്ന ബസിൽ തന്നെ എത്തിക്കണമെന്നും ദിവസത്തെ ക്വാറൻറീൻ വേണമെന്നും പൊലീസ് നിർദേശിച്ചു . എറണാകുളത്തെ ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബസിലാണ് കൊൽക്കത്തയിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്നത് . ജില്ല അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്യാതെ ബസ് വന്നതും നാട്ടുകാരെ ക്ഷഭിതരാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!