KSDLIVENEWS

Real news for everyone

പേവിഷബാധയേറ്റുള്ള മരണം: ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ‘തിരുത്ത്’, സ്വാഗതം ചെയ്ത് പ്രതിപക്ഷം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിച്ചതില്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ തിരുത്തലുമായി മുഖ്യമന്ത്രി. വാകിസിനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു.


വാക്‌സിന്‍ ഉപയോഗിച്ചിട്ടും എങ്ങനെ മരണം സംഭവിച്ചു എന്ന് മന്ത്രി വിശദീകരിച്ചു. പക്ഷേ സമൂഹത്തില്‍ പേവിഷബാധ മരണം ഉണ്ടായപ്പോള്‍ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ്. എന്നിരുന്നാലും ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെ കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!