മർകസ് മൈമൻ ഒരുങ്ങി : സഹകാരി സമ്മേളനം ഇന്ന് വൈകിട്ട്
ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

മർകസ് മൈമൻ ഒരുങ്ങി : സഹകാരി സമ്മേളനം ഇന്ന് വൈകിട്ട്
മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രാൻസ്പെരൻസി ക്യാമ്പയിന്റെ ഭാഗമായുള്ള സഹകാരി സമ്മേളനം ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്ന് മർകസ് മൈമനിൽ നടക്കും.മർകസ് മൈമൻ സഹകാരി സമ്മേളനത്തിനും നൗഫൽ സഖാഫി കളസയുടെ ആത്മീയ പ്രഭാഷണത്തിനും മർകസ് മൈമൻ ഒരുങ്ങി.വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സയ്യിദ് അബ്ദുൽ അസീസ് അൽ ഹൈദറൂസി പ്രാർത്ഥന നടത്തും.സുലൈമാൻ സഖാഫി ദേശങ്കുളത്തിന്റെ അധ്യക്ഷതയിൽ സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ സഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്യും.ജവാദ് മൊഗ്രാൽ പുത്തൂർ സ്വാഗതം പറയും.സഈദ് സഅദി കോട്ടക്കുന്ന് സ്ഥാപന പരിചയ പ്രഭാഷണവും അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ പ്രഭാഷണവും നടത്തും.പ്രമുഖ വാഗ്മി നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ഹംസ തങ്ങൾ ഉളിയത്തടുക്ക,സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി,എസ് കെ കുഞ്ഞികോയ തങ്ങൾ,സയ്യിദ് അബ്ദുൽ കരീം അൽ ഹാദി,സയ്യിദ് ഹബീബ് അൽ അഹ്ദൽ,സയ്യിദ് ഖാലിദ് തങ്ങൾ,സയ്യിദ് ജുനൈദ് തങ്ങൾ ഉഡുപ്പി,സയ്യിദ് ആറ്റക്കോയ തങ്ങൾ മാണിമൂല,മുനീർ സഅദി നെല്ലിക്കുന്ന്,വി പി അബ്ദുല്ല ഫൈസി,മുജീബ് കമ്പാർ,അബ്ദുൽ അസീസ് കടപ്പുറം,മാലിക്ദീനാർ ഗ്രൂപ്പ് ചെയർമാൻ അൻവർ സാദാത്ത്,ഉസ്മാൻ സഅദി പട്ടൊരി,എസ് കെ മുഹമ്മദ് അലി ഹാജി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും.ഫൈറാസ് ബള്ളൂർ നന്ദി പറയും.

