KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, സ്പീക്കര്‍, മുന്നണി കണ്‍വീനര്‍; തലപ്പത്ത് മുഴുവന്‍ കണ്ണൂര്‍

SHARE THIS ON

കോഴിക്കോട്: എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായതോടെ സിപിഎം നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ കണ്ണൂരിലേക്ക് എത്തിയതിന് പിന്നാലെ നിയമസഭയുടെ തലപ്പത്തേക്കും ഒരു കണ്ണൂരുകാരന്‍ എത്തിയിരിക്കുകയാണ്. തലശ്ശേരി എംഎല്‍എയായ എ.എന്‍. ഷംസീറിനാണ് ആ നിയോഗം. നിലവില്‍ നിയമസഭ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിയാകുവാനായി സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഷംസീറിന് ചുമതല കൈവരുന്നത്.

മന്ത്രിസ്ഥാനമൊഴിഞ്ഞ് എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായതിന് പിന്നാലെ സഭാധ്യക്ഷ സ്ഥാനത്തേക്ക് കൂടി കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളെത്തുമ്പോള്‍ ഫലത്തില്‍ കേരള ഭരണത്തിന്റെയും പാര്‍ട്ടിയുടെയും കടിഞ്ഞാണ്‍ കണ്ണൂരിനാണെന്ന പരോക്ഷ പ്രഖ്യാപനം കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരെല്ലാം കണ്ണൂരില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടിയുടെ രാഷ്ട്രീയതലസ്ഥാനമായ കണ്ണൂരിനാണ് പ്രാമുഖ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!