നൃത്തം അവതരിപ്പിക്കുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞുവീണ് ഹനുമാന്‍ കലാകാരന്‍; മരിച്ചതറിയാതെ കൈയടിച്ച് കാണികള്‍

ലഖ്‌നൗ: ഗണേശോത്സവത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ കുഴഞ്ഞ് വീണ് കലാകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ മെയിന്‍പുരി കോട്വാലി പ്രദേശത്തുള്ള ബന്‍ഷിഗൗരയിലെ ശിവക്ഷേത്രത്തില്‍ ഹനുമാന്‍ വേഷത്തില്‍ കലാപ്രകടനം നടത്തുന്നിതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. 35 കാരനായ ശര്‍മ്മയാണ് മരിച്ചത്. ശര്‍മ വീണപ്പോള്‍ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.എന്നാല്‍ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത് പോയി നോക്കിയത്. ഉടന്‍ തന്നെ അദ്ദേഹത്തെയെടുത്ത് മെയിന്‍പുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കലാകാരന്‍ സ്റ്റേജില്‍ മരിച്ചുവീഴുന്നതും ആളുകള്‍ ഇതറിയാതെ കയ്യടിക്കുന്നതുമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

