ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതി അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും: കെ.സുധാകരന്‍

കണ്ണൂര്‍: സിപിഎമ്മിനകത്ത് തനിക്ക് മുകളില്‍ ആരും വളരരുത് എന്ന മനോഭാവം പുലര്‍ത്തുന്ന നേതാക്കന്മാരാണുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അവരെ മന്ത്രിയാകാതിരുന്നതെന്ന് അറിയില്ല. ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും. അപ്പോള്‍ കാണാം ടീച്ചറുടെ പ്രതിച്ഛായയെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.
എന്തും ചെയ്താലും രാഷ്ട്രീയ എതിരാളിയെന്ന് പറഞ്ഞു അപഹസിക്കുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് മഗ്സസേ വിവാദത്തെ ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ ചുമത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കാപ ചുമത്തിയാല്‍ ഫര്‍സീനായി പാര്‍ട്ടി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നേതാക്കന്‍മാരാണ് ഫര്‍സീനെ തല്ലിച്ചതച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

