KSDLIVENEWS

Real news for everyone

കോവിഡിന്റെ പേരിൽ സർക്കാരിനെതിരെയുള്ള സമരങ്ങൾ അവസാനിപ്പിക്കില്ല – കെ സുരേന്ദ്രൻ

SHARE THIS ON

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സര്‍വകക്ഷിയോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തില്‍ എത്ര ആളുകള്‍ വേണം എന്ന കാര്യത്തിലൊക്കെ ചര്‍ച്ച ആവാം. രാജ്യം മുഴുവന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സര്‍ക്കാരിനെതിരെ സമരം ആകാം, പിണറായി സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രന്‍ പറഞ്ഞു.
മനോരമ ന്യൂസിനോടായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.
അതേസമയം, കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഉടന്‍ ആരംഭിക്കും. ദിനം പ്രതി രോഗികളുടെ എണ്ണം 7,000 കടന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്. സമ്ബൂണ ലോക്ക്ഡൗണിലേക്ക് പോകേണ്ട എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!