KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 424 പേർക്കും. 120 പേർക്ക് രോഗ മുക്തി

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 453 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്. ജില്ലയില്‍ ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം 400ന് മുകളില്‍ എത്തുന്നത്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 3233 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4333 പേരാണ്. പുതിയതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1558 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 399 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 557 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

10466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 720 പേര്‍ വിദേശത്ത് നിന്നെത്തിയവരും 548 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7777 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 82 ആയി. നിലവില്‍ 2607 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1207 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!